ഫാക്ട് ചെക്ക്: മണിപ്പൂരിൽ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം. പ്രചാരണത്തിൻ്റെ വസ്തുതയെന്ത്?

പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് നടന്ന പ്രതിഷേധമെന്നാണ് പ്രചാരണം

Update: 2025-09-16 14:48 GMT

പ്രധാനമന്ത്രിക്കെതിരെ മണിപ്പൂരിൽ പ്രതിഷേധമെന്ന് പ്രചാരണം

കലാപം തുടങ്ങി രണ്ടര വർശഷങ്ങൾക്ക് ശേഷം മണിപ്പൂഡ സന്ദശിച്ചിരിക്കുകയാണ് പ്രധാമന്ത്രി നരേന്ദ്ര മോദി.  കുക്കി ഭൂരിപക്ഷ പ്രദേശമായ ചുരാചന്ദ്പൂരിലും മെയ്തെയ് മേഖലയായ ഇംഫാലിലും നടന്ന റാലികളിൽ പങ്കെടുത്ത മോദി നാലര മണിക്കൂറാണ് സംസ്ഥാനത്ത് ചെലവഴിച്ചത്. മണിപ്പൂരിലെ എല്ലാ സംഘടനകളും സമാധാനത്തിന്‍റെ പാതയിലേക്ക് മടങ്ങണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. മണിപ്പൂരിലെ എല്ലാ സംഘടനകളും സമാധാനത്തിന്‍റെ പാതയിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ട മോദി പലായനം ചെയ്തവരെ സഹായിക്കാൻ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. ചുരാചന്ദ്പൂരിലെ ആദ്യ യോഗത്തിൽ  7300 കോടിയുടെ പദ്ധതികളാണ് മോദി ഉദ്ഘാടനം ചെയ്തത്. ഇംഫാലിൽ പുതിയ സിവിൽ സെക്രട്ടറിയേറ്റ്, പോലീസ് ആസ്ഥാനം എന്നിവയ്ക്കും വനിത ഹോസ്റ്റലുകൾക്കും വനിതകൾക്കുള്ള പ്രത്യേക മാർക്കറ്റ് എന്നിവയ്ക്ക് മോദി തറക്കല്ലിട്ടു. 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് പിന്നാലെ ചുരാചന്ദ്പൂരിൽ സംഘർഷമുണ്ടായി. യുവാക്കളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. പ്രധാനമന്ത്രിയുടെ സന്ദർശനത്തിനോട് അനുബന്ധിച്ച് സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡുകളും മറ്റും നശിപ്പിച്ചതിനെ തുടർന്ന്  പോലീസ് കസ്റ്റഡിയിലെടുത്ത സോമി ആദിവാസി വിഭാ​ഗത്തിൽപ്പെട്ട യുവാക്കളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടന്നിരുന്നു. ഇതാണ് സംഘർഷത്തിൽ കലാശിച്ചത്. 

എന്നാൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് മണിപ്പൂരിൽ പ്രതിഷേധമെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിക്കുകയാണ്. മോദിയെയും ആർഎസ്എസിനെയും ബിജെപിയെയും മണിപ്പൂരിലെ ജനങ്ങൾ തിരസ്കരിച്ചു. നേപ്പാളിലെ പോലെ ഒരു ജനകീയ മുന്നേറ്റം ഇന്ത്യയിലും സംഭവിക്കാൻ പോകുന്നു എന്നതിൻ്റെ സൂചനയാണിത്! (ഹിന്ദിയിൽ നിന്ന് വിവർത്തനം ചെയ്തത്) എന്ന വിവരണത്തോടെയാണ് പോസ്റ്റ്.

പോസ്റ്റും ലിങ്കും ചുവടെ.





 


വസ്തുത പരിശോധന:

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് മണിപ്പൂരിൽ പ്രതിഷേധമെന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് കണ്ടെത്തി. വഖഫ് ഭേദഗതി നിയമത്തിനെതിരെ കൊൽക്കത്തയിൽ നടന്ന പ്രതിഷേധത്തിൻ്റെ വീഡിയോയാണ് പ്രചരിക്കുന്നത്.

പ്രചാരണത്തിൻ്റെ വസ്തുത അറിയാൻ വൈറൽ വീഡിയോയുടെ കീ ഫ്രേമുകൾ ഉപയോഗിച്ച് ഗൂഗിൾ റിവേഴ്സ് ഇമേജിലൂടെ പരിശോധിച്ചു. തൃഷ റോയ് എന്ന യൂട്യൂബ് ചാനലിൽ സമാന വീഡിയോ കണ്ടെത്തി. 2025 ഏപ്രിൽ 14 നാണ് വീഡിയോ ചാനലിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വൈറൽ വീഡിയോ കൊൽക്കത്തയിൽ നിന്നുള്ളതാണെന്ന് സൂചിപ്പിക്കുന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കൊൽക്കത്തയിൽ വഖഫ് ബില്ലിനെതിരായ പ്രതിഷേധം📍 സ്ഥലം: കൊൽക്കത്ത എൻആർഎസ് ആശുപത്രിക്ക് സമീപം എന്നാണ് അടിക്കുറിപ്പ്. എന്നാൽ മറ്റ് വിവരണങ്ങളൊന്നും പോസ്റ്റിലില്ല. തുടർന്ന് പ്രസ്തുത യൂട്യൂബ് ചാനൽ കൂടുതൽ പരിശോധിച്ചു. ബയോയിൽ നിന്നും കൊൽക്കത്തയിൽ നിന്നുള്ള വ്ളോഗറാണെന്ന സൂചന ലഭിച്ചു. യൂട്യൂബ് ചാനലിന്റെ ബയോയിൽ നിന്ന് മനസ്സിലാകുന്നത് ഉപയോക്താവ് കൊൽക്കത്തയിൽ താമസിക്കുന്ന ഒരു വ്ലോഗർ ആണെന്നാണ്. കൊൽക്കത്തയിൽ നിന്നുള്ളതാണെന്ന് അവകാശപ്പെടുന്ന കൂടുതൽ വീഡിയോകളും ചാനലിൽ കണ്ടെത്തി. 


Full View

 തുടർന്ന് നടത്തിയ പരിശോധനയിൽ വൈറൽ വീഡിയോയിലെ കീ ഫ്രേമുകൾക്ക് സമാനമായ ചിത്രം കണ്ടെത്തി. ടൈംസ് കണ്ടന്റ്.കോമാണ് ഈ ഫോട്ടോ പ്രസിദ്ധീകരിച്ചത്. കൊൽക്കത്തയിൽ വഖഫ് (ഭേദഗതി) നിയമത്തിനെതിരെ ഐ.എസ്.എഫ് പ്രതിഷേധം: 2025 ഏപ്രിൽ 14 ന് കൊൽക്കത്തയിലെ റെഡ് റോഡിൽ സീൽദ സ്റ്റേഷൻ പ്രദേശത്തുനിന്ന് ആരംഭിച്ച് രാംലീല മൈതാനം വരെ 2025 ലെ വഖഫ് (ഭേദഗതി) നിയമത്തിനെതിരായ പ്രതിഷേധത്തിൽ ഇന്ത്യൻ സെക്കുലർ ഫ്രണ്ട് (ഐ.എസ്.എഫ്) പ്രവർത്തകർ എന്ന വിവരണത്തോടെയാണ് ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വൈറൽ വീഡിയോയിലെ കീ ഫ്രേമുമായുള്ള താരതമ്യം ചുവടെ.



പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ ഭംഗറിൽ വഖഫ് (ഭേദഗതി) നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ഇന്ത്യൻ സെക്കുലർ ഫ്രണ്ട് (ഐഎസ്എഫ്) പ്രവർത്തകരും പോലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായെന്ന് 2025 ഏപ്രിൽ 14 ന് പ്രസിദ്ധീകരിച്ച ദ എകണോമിക് ടൈംസ് റിപ്പോർട്ടിലുണ്ട്. പാർട്ടി നേതാവും ഭംഗർ എംഎൽഎയുമായ നൗഷാദ് സിദ്ദിഖ് പങ്കെടുത്ത റാലിയിൽ പൊലീസ് തടഞ്ഞതോടെയാണ് സംഘർഷം ഉണ്ടായത്. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് മണിപ്പൂരിൽ പ്രതിഷേധമെന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ വസ്തുത വിരുദ്ധമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വഖഫ് ഭേദഗതി നിയമത്തിനെതിരെ കൊൽക്കത്തയിൽ 2025 ഏപ്രിൽ 14ന് നടന്ന പ്രതിഷേധത്തിൻ്റെ വീഡിയോയാണ് മണിപ്പൂരിലെ പ്രതിഷേധമെന്ന തരത്തിൽ പ്രചരിക്കുന്നതെന്ന് വ്യക്തമായി





Claim :  പ്രധാനമന്ത്രി മോദിയുടെ മണിപ്പൂർ സന്ദർശനത്തിൽ വൻ പ്രതിഷേധം
Claimed By :  SOCIAL MEDIA USERS
Fact Check :  Unknown
Tags:    

Similar News