ഫാക്ട് ചെക്ക്: പ്രചരിക്കുന്നത് എയർ ഇന്ത്യ വിമാനം അപകടത്തിൽ പെടുന്നതിന് മുൻപുള്ള ദൃശ്യങ്ങളല്ല
AI 171 വിമാനത്തിന്റെ ടേക്ക് ഓഫ് ദൃശ്യങ്ങളെന്ന തരത്തിലാണ് പ്രചാരണം
എയർ ഇന്ത്യ വിമാനം അപകടത്തിൽ പെടുന്നതിന് മുൻപുള്ള ദൃശ്യങ്ങളെന്ന് പ്രചാരണം
അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ചവരുടെ ഡിഎൻഎ പരിശോധന തുടരുകയാണ്. മൃതദേഹങ്ങൾ വിട്ടു നൽകുന്നതിന് 230 പേരുടെ സംഘത്തെ നിയോഗിച്ചു. ഇവർ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട് മൃതദേഹം കൈമാറും. അപകടത്തില്‍ 270 പേര്‍ മരിച്ചതായാണ് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു ഇന്ന് ഔദ്യോഗികമായി അറിയിച്ചത്. അപകടം ഉണ്ടായി ആദ്യദിനം തന്നെ എ ഐ ബി അന്വേഷണം ആരംഭിച്ചതായും എല്ലാ വശങ്ങളും അന്വേഷിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നു. ദേശിയ അന്വേഷണ ഏജൻസി (എൻ ഐ എ) സംഘങ്ങളും മറ്റു ഏജൻസികളും സംഭവസ്ഥലം സന്ദർശിച്ച് പ്രാഥമിക പരിശോധന നടത്തിയിരുന്നു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അദ്ധ്യക്ഷനായ ഉന്നതതല സമിതി കൂടി അപകടം അന്വേഷിക്കും. മൂന്ന് മാസത്തിനുള്ളിൽ കമ്മിറ്റി സമർപ്പിക്കുന്ന റിപ്പോർട്ടിൽ ഇത്തരം അപകടങ്ങൾ സംഭവിക്കാതിരിക്കാനുള്ള മാർഗ നിർദേശങ്ങളുമുണ്ടാകും. ഫ്ലൈറ്റ് ഡാറ്റ, കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡറുകൾ, എയർക്രാഫ്റ്റ് മെയിന്റനൻസ് റെക്കോർഡുകൾ, എ ടി സി ഡാറ്റ, സാക്ഷി മൊഴികൾ തുടങ്ങിയ രേഖകൾ കമ്മിറ്റിക്ക് ലഭ്യമാക്കും. അപകടാനന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും ആവശ്യമായ നയ മാറ്റങ്ങൾ, നിലവിലെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തൽ, പരിശീലനം തുടങ്ങിയവ സംബന്ധിച്ച ശിപാർശകൾ റിപ്പോർട്ടിലുണ്ടാകും.
അതിനിടെ അപകടത്തിൽപ്പെട്ട AI 171 വിമാനത്തിന്റെ ദൃശ്യങ്ങളെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ നിരവധി വീഡിയോകൾ പ്രചരിക്കുകയാണ്. എയർ ഇന്ത്യ വിമാനം അപകടത്തിൽപ്പെടുന്നതിന് തൊട്ടു മുൻപുള്ള ദൃശ്യങ്ങളെന്ന അവകാശവാദത്തോടെയാണ് ഒരു വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അപകടത്തില്‍ പെട്ട എയര്‍ ഇന്ത്യ വിമാനം റണ്‍വേയില്‍ ടേക്ക് ഓഫ് ചെയ്യുന്ന ദൃശ്യങ്ങളെന്ന വിവരണത്തോടെയാണ് പോസ്റ്റുകൾ. പോസ്റ്റും ലിങ്കും ചുവടെ
വസ്തുത പരിശോധന:
അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിന്റെ ടേക്ക് ഓഫ് ദൃശ്യങ്ങളെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിലെ പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണ്. പ്രചരിക്കുന്ന വീഡിയോ മറ്റൊരു വിമാനത്തിന്റേതാണെന്ന് കണ്ടെത്തി.
പ്രചാരണത്തിന്റെ വസ്തുത അറിയാൻ ദൃശ്യം സൂക്ഷ്മമായി പരിശോധിച്ചു. എയർ ഇന്ത്യയുടെ ബോയിങ് 777 - 300 കോഡ് VT-ALM മോഡൽ വിമാനമാണ് ദൃശ്യത്തിലെന്ന് വ്യക്തമായി. അപകടവുമായി ബന്ധപ്പെട്ട് വന്ന മാധ്യമ റിപ്പോർട്ടുകൾ പരിശോധിച്ചു. അപകടത്തെ പറ്റി ബിബിസി നൽകിയ റിപ്പോർട്ടിൽ വിമാനം ഏത് മോഡലാണെന്ന് വ്യക്തമാക്കുന്നുണ്ട്. ബോയിങ് 787 - 8 വിമാനമാണ് അപകടത്തിൽ പെട്ടതാണെന്നാണ് റിപ്പോർട്ട്. തുടർന്ന് അപകടവുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യ സമൂഹ മാധ്യമങ്ങളിൽ ഔദ്യോഗികമായി പങ്കുവെച്ച പോസ്റ്റ് പരിശോധിച്ചു. വിമാനത്തിന്റെ മോഡലും കോഡും എയർ ഇന്ത്യയുടെ എക്സ് പോസ്റ്റിലുണ്ട്. അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് 2025 ജൂണ്‍ 12 ന് ഉച്ചയ്ക്ക് 1.38ന് പുറപ്പെട്ട AI - 171 വിമാനമാണ് അപകടത്തില്‍ പെട്ടത്. ഇതോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ എയര്‍ ഇന്ത്യയുടെ മറ്റൊരു വിമാനത്തിന്റേതാണെന്ന സൂചന ലഭിച്ചു.
പ്രചരിക്കുന്ന വീഡിയോയിൽ PLANE_BAEVERYYZ C2025 എന്ന വാട്ടര്‍മാര്‍ക്ക് കാണാം. Plane Beaveryyz എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിൽ ഈ വീഡിയോ 2025 മെയ് 31ന് പങ്കുവെച്ചതായി കണ്ടെത്തി. ടൊറന്റോ പിയേഴ്‌സൺ വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട AI190 എന്ന വിവരണത്തോടെയാണ് പോസ്റ്റ്. എയർ ഇന്ത്യയുടെ ബോയിങ് 777-300ER വിമാനമാണെന്നും വിവരണത്തിലുണ്ട്. വിവിധ വിമാനങ്ങളുടേ ടേക്ക് ഓഫ് ലാന്‍ഡിങ് ദൃശ്യങ്ങളാണ് പ്രസ്തുത പേജിലുള്ളത്
ഇതോടെ പ്രചരിക്കുന്നത് അപകടത്തില്‍പെട്ട AI171 വിമാനത്തിന്റെ ടേക്ക് ഓഫ് ദൃശ്യങ്ങളല്ലെന്ന് കണ്ടെത്തി. അമേരിക്കയിലെ ടൊറൊന്‍ഡോയില്‍നിന്ന് ന്യൂ ഡല്‍ഹിയിലേക്ക് സര്‍വീസ് നടത്തിയ എയർ ഇന്ത്യ AI190 വിമാനത്തിന്റോതാണെന്നും വ്യക്തമായി. 2025 മെയ് 31നാണ് പ്രചാരണത്തിലുള്ള വീഡിയോ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യപ്പെട്ടത്. 2025 ജൂൺ 12നാണ് അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നത്.