ഫാക്ട് ചെക്ക്: ലോകം ഇരുട്ടിലാവുന്ന സൂര്യഗ്രഹണം ഈ ആഗസ്റ്റ് രണ്ടിനല്ല

2025 ഓഗസ്റ്റ് രണ്ടിന് പൂർണസൂര്യഗ്രഹണം ദൃശ്യമാകുമെന്നാണ് പ്രചാരണം

Update: 2025-07-31 04:15 GMT

2025 ഓഗസ്റ്റ് രണ്ടിന് സൂര്യൻ പൂർണമായും ഇരുട്ടിലാകുമെന്ന് പ്രചാരണം


 ചന്ദ്രൻ ഭൂമിക്കും സൂര്യനുമിടയിൽ നേരിട്ട് കടന്നുപോകുമ്പോൾ, അത് സൂര്യന്റെ ഉപരിതലത്തിൽ ഒരു നിഴൽ വീഴ്ത്തുന്നതാണ് സൂര്യ ഗ്രഹണം. ഭൂമിയിൽ നിന്ന് ദൃശ്യമാകുന്ന അടുത്ത പൂർണ്ണ സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ പ്രചരിക്കുകയാണ്. 2025 ഓഗസ്റ്റ് 2 ന് ലോകം ഇരുട്ടിലാകുമെന്നാണ് അവകാശവാദം. പകലിനെ രാത്രിയാക്കി മാറ്റുന്ന പൂർണ സൂര്യഗ്രഹണത്തെക്കുറിച്ചാണ് പ്രചാരണം. ഏകദേശം ആറ് മിനിറ്റ് നീണ്ടു നിൽക്കുന്നതാണ് ഗ്രേറ്റ് നോർത്ത് ആഫ്രിക്കൻ എക്ലിപ്‌സ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ പൂർണ സൂര്യഗ്രഹണം. യൂറോപ്, ആഫ്രിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന ഈ ഗ്രഹണപാത മൊറോക്കോ, ഈജിപ്ത്, സൗദി തുടങ്ങഇയ രാജ്യങ്ങളെ പൂർണമായും ഇരുട്ടിലാക്കും. ഇന്ത്യയും ഭാഗിക സൂര്യഗ്രഹണത്തിന് സാക്ഷിയാകും.

കലണ്ടറുകൾ അടയാളപ്പെടുത്തുക: ഓഗസ്റ്റ് 2, 2025. ഒരു അപൂർവ പ്രതിഭാഗം ആകാശത്തെ ഇരുട്ടിലാക്കും - ഒരു പൂർണ്ണ സൂര്യഗ്രഹണം! ചന്ദ്രൻ സൂര്യനെ പൂർണ്ണമായും മൂടുന്നതിനാൽ ലോകത്തിന്റെ ചില ഭാഗങ്ങളിൽ പകൽ സമയത്ത് ഇരുട്ട് അനുഭവപ്പെടും. പ്രകൃതിയുടെ ഏറ്റവും നാടകീയമായ നിഴൽ പ്രദർശനം വരുന്നു എന്ന വിവരണത്തോടെയാണ് പോസ്റ്റ്. പോസ്റ്റും ലിങ്കും ചുവടെ:





വസ്തുത പരിശോധന: 

2025 ഓഗസ്റ്റ് 2 ന് ലോകം ഇരുട്ടിലാക്കുന്ന പൂർണ സൂര്യഗ്രഹണം സംഭവിക്കുമെന്ന  സമൂഹ മാധ്യമങ്ങളിലെ പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. അടുത്ത പൂർണ സൂര്യഗ്രഹണം 2027 ഓഗസ്റ്റ് 2 നാണെന്ന് വ്യക്തമായി.

പ്രചാരണത്തിന്റെ വസ്തുത അറിയാൻ കീവേഡുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ബിബിസി സ്കൈ അറ്റ് നൈറ്റ് മാഗസിൻ നൽകിയ റിപ്പോർട്ട് ലഭിച്ചു. ഇല്ല, അടുത്ത മാസം പൂർണ്ണ സൂര്യഗ്രഹണം ഇല്ല . എപ്പോഴാണ് 'ഓഗസ്റ്റ് 2 ഗ്രഹണം' യഥാർത്ഥത്തിൽ സംഭവിക്കുന്നത്  എന്ന തലക്കെട്ടിലാണ് റിപ്പോർട്ട്.  ചന്ദ്രൻ സൂര്യനെ പൂർണ്ണമായും മറയ്ക്കുന്ന പൂർണ സൂര്യഗ്രഹണം 2027 ഓഗസ്റ്റ് 2 നാണ് സംഭവിക്കുന്നതെന്നാണ് റിപ്പോർട്ടിലുള്ളത്. ജിബ്രാൾട്ടർ കടലിടുക്ക്, സ്പെയിൻ, നോർത്ത് ആഫ്രിക്ക (മൊറോക്കോ, അൾജീരിയ, ടുണീഷ്യ, ഈജിപ്ത് എന്നീ രാജ്യങ്ങൾ), തെക്കൻ സൗദി അറേബ്യ യെമൻ എന്നീ പശ്ചിമേഷ്യൻ രാജ്യങ്ങളിലാണ് സമ്പൂർണ സൂര്യ ഗ്രഹണം ദൃശ്യമാവുക എന്നും റിപ്പോർട്ടിലുണ്ട്. ഇതിന് പുറമെ മറ്റ് യൂറോപ്പ്യൻ, ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങളിൽ ഭാഗിക ഗ്രഹണം ദൃശ്യമാകും.




2025 ഓഗസ്റ്റ് 2 ന് സൂര്യഗ്രഹണമെന്ന പ്രചാരണത്തെ തള്ള നാസ രംഗത്തെത്തിയതായി  ദ എകണോമിക് ടൈംസ് റിപ്പോർട്ടിലുണ്ട്. 6 മിനിറ്റും 23 സെക്കൻഡും വരെ നീണ്ടുനിൽക്കുന്ന ദൈർഘ്യമേറിയ ഗ്രഹണം 2027 ഓഗസ്റ്റ് 2 നാണെന്ന് റിപ്പോർട്ടിലുണ്ട്. "നൂറ്റാണ്ടിലെ ഗ്രഹണം" എന്ന് വിളിക്കുന്ന പ്രതിഭാഗം 1991 ന് ശേഷം കരയിൽ നിന്ന് കാണുന്ന ഏറ്റവും ദൈർഘ്യമേറിയ സൂര്യ ഗ്രഹണമാണ്. ഭൂമി അഫീലിയനിൽ, അതായത് സൂര്യനിൽ നിന്ന് ഏറ്റവും അകന്നിരിക്കും. ചന്ദ്രൻ പെരിജീയിൽ, അതായത് ഭൂമിയോട് ഏറ്റവും അടുത്തിരിക്കും. ഇക്കാരണത്താൽ സൂര്യൻ ചെറുതായും ചന്ദ്രൻ വലുതായും അനുഭവപ്പെടും. ചന്ദ്രൻ ഭൂമിക്കും സൂര്യനുമിടയിൽ നേരിട്ട് കടന്നുപോകുന്ന സൂര്യ ഗ്രഹണം പൂർണമാകുന്നതും ദൈർഘ്യമേറുന്നതും ഇക്കാരണത്താലാണ്.

ഏറ്റവും ഒടുവിൽ സൂര്യഗ്രഹണം 2024 ഏപ്രിൽ 8-നാണ് നടന്നത്. മെക്സികോ, കാനഡ, യുഎസ് തുടങ്ങിയ രാജ്യങ്ങളിൽ  4 മിന്റ്റ് 28 സെക്കൻഡ് ദൈർഘ്യമേറിയ  ഗ്രേറ്റ് നോർത്ത് അമേരിക്കൻ എക്ലിപ്സാണ് ദൃശ്യമായത്. അരനൂറ്റാണ്ടിലെ ദൈർഘ്യമേറിയ സൂര്യഗ്രഹണമായിരുന്നു ഇത്. എന്നാൽ 2027ൽ   6 മിനിറ്റും 23 സെക്കൻഡും നീണ്ടുനിൽക്കുന്ന സൂര്യഗ്രഹണമാണ് ദൃശ്യമാവുക.

ഇന്ത്യ പൂർണ ഗ്രഹണത്തിന്റെ പാതയിൽ ഉൾപ്പെടുന്നില്ലെങ്കിലും ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, തിരുവനന്തപുരം എന്നിവടങ്ങളിൽ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകും. ഇന്ത്യയിൽ ഏകദേശം വൈകുന്നേരം 3:34 പിഎം(ഐഎസ്​ടി) മുതൽ 5:53 പിഎം(ഐഎസ്​ടി) വരെയാണ് ഭാഗിക ഗ്രഹണം പ്രതീക്ഷിക്കുന്നത്.

2025 ഓഗസ്റ്റ് 2 ന് ലോകം ഇരുട്ടിലാക്കുന്ന പൂർണ സൂര്യഗ്രഹണം സംഭവിക്കുമെന്ന സമൂഹ മാധ്യമങ്ങളിലെ പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. 6 മിനിറ്റും 23 സെക്കൻഡും വരെ നീണ്ടുനിൽക്കുന്ന ദൈർഘ്യമേറിയ അടുത്ത പൂർണ സൂര്യഗ്രഹണം 2027 ഓഗസ്റ്റ് 2 നാണെന്ന് നാസ വ്യക്തമാക്കിയതായി കണ്ടെത്തി.


Claim :  2025 ഓഗസ്റ്റ് രണ്ടിന് സൂര്യൻ പൂർണമായും ഇരുട്ടിലാകും
Claimed By :  SOCIAL MEDIA USERS
Fact Check :  Unknown
Tags:    

Similar News