ഫാക്ട് ചെക്ക്: ഇറാൻ യുദ്ധത്തിന് ബ്രിട്ടിഷ് അന്തർവാഹിനി? പ്രചാരണം വ്യാജം
ആണവ അന്തർവാഹിനിയായ എച്ചഎംഎസ് ആൻസൺ അറബിക്കടലിലെത്തിയെന്നാണ് പ്രചാരണം

Claim :
ഇറാൻ യുദ്ധത്തിന് ബ്രിട്ടിഷ് ആണവ അന്തർവാഹിനിFact :
പ്രചാരണം വ്യാജമാണ്. വീഡിയോ 2026 ജനുവരിയിൽ ജിബ്രാൾട്ടറിൽ നിന്ന് പകർത്തിയ ദൃശ്യമാണ് പ്രചരിക്കുന്നത്
അമേരിക്കയും ഇസ്രായേലും ഇറാനെതിരെ ആരംഭിച്ച സംയുക്ത സൈനിക നീക്കം 25 ദിവസം പിന്നിടുകയാണ്. ചർച്ചയാകുന്നു. ഇറാനുമായി വിജയകരമായ ചർച്ചകൾ നടക്കുന്നുണ്ടെന്നും അഞ്ച് ദിവസത്തേക്ക് ഊർജ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ നിർത്തിവെക്കുമെന്നും ട്രംപ് പ്രസ്താവിച്ചു. എന്നാൽ തൊട്ടുപിന്നാലെ മേഖലയിൽ ശക്തമായ ആക്രമണങ്ങളുണ്ടായി. ഖുർറംഷഹ്റിലെ വൈദ്യുത നിലയത്തിന്റെ പൈപ്പ്ലൈനിലും ഇസ്ഫഹാനിലെ പ്രകൃതി വാതക കേന്ദ്രത്തിലെ ഓഫീസിലുമാണ് ആക്രമണം നടന്നത്. ഹോർമൂസ് കടലിടുക്കിന്റെ സുരക്ഷ മറ്റുള്ളവർ ഏറ്റെടുക്കണമെന്നും അമേരിക്ക കടലിടുക്ക് ഉപയോഗിക്കാറില്ലെന്നും തങ്ങളുടെ ലക്ഷ്യം കൈവരിച്ചുവെന്നുമാണ് അറിയിപ്പ്. ഇറാന്റെ 140 ബില്യൻ ബാരൽ എണ്ണക്കുള്ള ഉപരോധം പിൻവലിച്ചശേഷമാണ് ട്രംപിന്റെ പ്രസ്താവന. സമാധാന ചർച്ചകളെക്കുറിച്ചുള്ള അവകാശവാദങ്ങൾക്കിടയിലും യുദ്ധം തീവ്രമാകുകയാണ്.
അതിനിടെ ബ്രിട്ടനും യുദ്ധത്തിൽ പങ്കാളികളാകുന്നുവെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നുണ്ട്. സംഘർഷം വ്യാപിക്കുകയാണെന്നും ബ്രിട്ടീഷ് അന്തർവാഹിനി കപ്പൽ അറബിക്കടലിൽ എത്തിയെന്നുമെന്നും അവകാശപ്പെട്ട് വീഡിയോയാണ് പ്രചരിക്കുന്നത്. ബ്രിട്ടീഷ് അന്തർവാഹിനി അറേബ്യൻ കടലിൽ എത്തിയതായി റിപ്പോർട്ട്. പ്രാദേശിക സംഘർഷം വ്യാപിക്കുന്നതായി ഇതിനെ കാണാമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു, എന്നിരുന്നാലും വ്യാപക സംഘർഷത്തിലേക്ക് ഇത് നയിക്കില്ലെന്ന് യുകെ സർക്കാർ വാദിക്കുന്നു എന്ന വിവരണത്തോടെയാണ് പോസ്റ്റുകൾ. പോസ്റ്റും ലിങ്കും ചുവടെ.
വൈറൽ വീഡിയോയുടെ ആർക്കൈവ് ഇവിടെ
വസ്തുത പരിശോധന:
ഇറാൻ യുദ്ധത്തിൽ ബ്രിട്ടനും പങ്കാളികളാകുന്നുവെന്ന തരത്തിൽ പ്രചാരിക്കുന്ന ആണവ അന്തർവാഹിനി കപ്പലിൻ്റെ ദൃശ്യങ്ങൾ വ്യാജമാണ്. പ്രചരിക്കുന്ന വീഡിയോ 2026 ജനുവരിയിലേതാണ്.
പ്രചാരണത്തിൻ്റെ വസ്തുത അറിയാൻ വൈറൽ വീഡിയോയുടെ കീ ഫ്രേമുകൾ ഉപയോഗിച്ച് റിവേഴ്സ് ഇമേജിലൂടെ പരിശോധിച്ചു. ജിബ്രാൾട്ടർ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ (GBC) 2026 ജനുവരി 20 ന് പോസ്റ്റ് ചെയ്ത സമാന വീഡിയോ കണ്ടെത്തി. വൈറൽ വീഡിയോയിൽ ജിബിസി ന്യൂസ് ലോഗോ കാണാം. ഐബീരിയൻ ഉപദ്വീപിന്റെ തെക്കേ അറ്റത്തുള്ള, സ്പെയിനുമായി അതിർത്തി പങ്കിടുന്ന ബ്രിട്ടീഷ് വിദേശ പ്രദേശമായ ജിബ്രാൾട്ടറിൻ്റെ പൊതു പ്രക്ഷേപണ സ്ഥാപനണാണ് ജിബിസി. 2026 ഫെബ്രുവരി 28 ന് ആരംഭിച്ച ഇറാനെതിരായ യുഎസ് - ഇസ്രായേൽ സംയുക്ത യുദ്ധത്തിന് മുമ്പുള്ളതാണ് ഈ വീഡിയോ. യുകെ റോയൽ നേവിയുടെ അസ്റ്റ്യൂട്ട് - ക്ലാസ് അന്തർവാഹിനി എച്ച്എംഎസ് ആൻസൺ ജിബ്രാൾട്ടറിൽ എന്നാണ് വീഡിയോയുടെ അടിക്കുറിപ്പ്. റോയൽ നേവിയുടെ രണ്ടാമത്തെ ഏറ്റവും പുതിയ അസ്റ്റ്യൂട്ട് ക്ലാസ് അന്തർവാഹിനിയായ എച്ച്എംഎസ് ആൻസൺ ജിബ്രാൾട്ടറിൽ. 1.3 ബില്യൺ പൗണ്ട് വിലമതിക്കുന്ന ഈ ആണവ അന്തർവാഹിനി 2024 ൽ സമുദ്ര പരീക്ഷണങ്ങൾ പൂർത്തിയാക്കി, കഴിഞ്ഞ ഫെബ്രുവരിയിൽ ആദ്യമായി ജിബ്രാൾട്ടറിൽ നങ്കൂരമിട്ടു. ഉപരിതലത്തിലേക്ക് ഉയരാതെ തന്നെ സഞ്ചരിക്കും. ആറ് ടോർപ്പിഡോ ട്യൂബുകളിലായി 38 ആയുധങ്ങൾ വരെ ഉൾക്കൊള്ളാൻ കഴിയും, കൂടാതെ ടോമാഹോക്ക് കരയാക്രമണ മിസൈലുകൾ വിക്ഷേപിക്കാൻ സാധിക്കും. റോയൽ നേവിയുടെ ഒരു പ്രധാന കേന്ദ്രമാണ് ജിബ്രാൾട്ടർ എന്ന് പ്രതികരിച്ച പ്രതിരോധ മന്ത്രാലയം അന്തർവാഹിനി പ്രവർത്തനങ്ങളുടെ വിശദാംശങ്ങളെക്കുറിച്ച് അഭിപ്രായം പറഞ്ഞില്ല. എന്നാൽ പോസ്റ്റിൻ്റെ വിവരണം. യഥാർഥ ദൃശ്യം വൈറൽ വീഡിയോയിലുള്ളവയുമായി പൊരുത്തപ്പെടുന്നുണ്ട്.
സ്ഥിരീകരണത്തിനായി ബ്രിട്ടൻ ഏതെങ്കിലും തരത്തിൽ യുദ്ധത്തിൽ പങ്കാളികളാകുന്നുണ്ടോ എന്ന് കീ വേഡ് ഉപയോഗിച്ച് പരിശോധിച്ചു. ഇറാനെതിരായ സൈനിക ആക്രമണങ്ങളിൽ ബ്രിട്ടൻ നേരിട്ട് പങ്കെടുക്കുന്നതായി റിപ്പോർട്ടുകളില്ല. എന്നാൽ ഹോർമുസ് കടലിടുക്ക് അടച്ചതോടെ "പ്രതിരോധ" പ്രവർത്തനങ്ങൾക്കായി ബ്രിട്ടീഷ് താവളങ്ങൾ (RAF ഫെയർഫോർഡ് പോലുള്ളവ) ഉപയോഗിക്കാൻ പ്രധാനമന്ത്രി കെയർ സ്റ്റാർമർ യുഎസിന് അധികാരം നൽകിയതായി റിപ്പോർട്ടുകളുണ്ട്.
ഇതോടെ, ഇറാൻ യുദ്ധത്തിൽ ബ്രിട്ടനും പങ്കാളികളാകാൻ ബ്രിട്ടീഷ് ആണവ അന്തർവാഹിനി കപ്പൽ അറബിക്കടലിലെത്തിയെന്ന തരത്തിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ അടിസ്ഥാന രഹിതമാണെന്ന് തെറ്റിധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. പ്രചരിക്കുന്ന വീഡിയോ 2026 ജനുവരിയിൽ ജിബ്രാൾട്ടറിൽ നിന്ന് പകർത്തിയതാണെന്ന് വ്യക്തമായി.

