വസ്തുത പരിശോധന: പ്രയാഗ് രാജിലെ റെയിൽവെ സ്റ്റേഷനിൽ കാത്തിരിക്കുന്ന പുരി ശങ്കരാചാര്യൻ?
അക്കാദമിക രംഗത്ത് ഉൾപ്പടെ കഴിവ് തെളിയിച്ച ശങ്കരാചാര്യൻ നയിക്കുന്ന ലളിതജീവിതം എന്ന അടിക്കുറിപ്പോടെയാണ് പ്രചാരണം

Claim :
പ്രയാഗ് രാജിലെ റെയിൽവെ സ്റ്റേഷനിൽ കാത്തിരിക്കുന്ന പുരി ശങ്കരാചാര്യൻFact :
പ്രചരിക്കുന്നത് പഴയ ചിത്രം
ഉത്തർ പ്രദേശിലെ പ്രയാഗ് രാജിൽ മഹാകുംഭ മേള പുരോഗമിക്കുകയാണ്. ഒരു മാസക്കാലമായി തുടരുന്ന ചടങ്ങ് ഈ മാസം 26നാണ് അവസാനിക്കുക. മഹാകുംഭ മേളയുമായി ബന്ധപ്പെട്ട് നിരവധി പ്രചാരണങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ്. മഹാകുംഭമേളയിൽ പങ്കെടുക്കാനെത്തിയവരുമായി ബന്ധപ്പെട്ടാണ് കൂടുതൽ വ്യാജ പ്രചാരണങ്ങളും. പ്രയാഗ് രാജ് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തുനിൽക്കുന്ന ശങ്കരാചാര്യ സ്വാമി നിശ്ചലാനന്ദ സരസ്വതിയെന്ന അടിക്കുറിപ്പോടെയാണ് പുതിയ പ്രചാരണം. ഒഡീഷയിലെ പുരിയിൽ സ്ഥിതി ചെയ്യുന്ന ഗോവർധൻ പീഠിലെ ശങ്കരാചാര്യരാണ് നിശ്ചലാനന്ദ്. നേരത്തെ അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് വാർത്തകൾ ഇടംനേടിയ വ്യക്തിയാണ് ശങ്കരാചാര്യ നിശ്ചലാനന്ദ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തർ പ്രദേശ് മുഖ്യമന്ത്രിയും ചേർന്ന് പണി പൂർത്തിയാകാത്ത ക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠ നടത്തുന്നത് സനാധന ധർമത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിശ്ചലാനന്ദ് ഉൾപ്പടെ നാല് ശങ്കരാചാര്യന്മാർ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചത്. കൂടാതെ കേന്ദ്ര സർക്കാരിനെതിരെയും പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമെതിരെ കടുത്ത വിമർശനം ഉന്നയിക്കുന്ന വ്യക്തി കൂടിയാണ് നിശ്ചലാനന്ദ് സരസ്വതി.
സ്വാമി നിശ്ചലാനന്ദിന്റെ പ്രാഗത്ഭ്യവും ഒപ്പം ലളിതജീവിതവും എന്ന് ചേർത്താണ് പോസ്റ്റ്. പ്രയാഗ് രാജിൽ ട്രെയിൻ കാത്തുനിൽക്കുന്ന നിശ്ചലാനന്ദ, നാസയും ഐഎസ്ആർഒയും ഉൾപ്പടെ സഹായം തേടുന്ന വ്യക്തിയാണെന്നും, കണക്കിൽ പ്രഗത്ഭനായ നിശ്ചലാനന്ദയിൽ നിന്ന് ലോക ബാങ്ക് സാമ്പത്തിക വിഷയങ്ങളിൽ അഭിപ്രായം തേടിയിട്ടുണ്ടെന്നും തുടങ്ങിയ അവകാശവാദത്തോടെയാണ് പോസ്റ്റ്. ഓക്സ്ഫോർഡിലെയും കേംബ്രിഡ്ജിലെയും ഗണിത ശാസ്ത്രജ്ഞർ സഹായം തേടുന്ന നിശ്ചലാനന്ദ സരസ്വതി നയിക്കുന്ന ലളിത ജീവിതമെന്നാണ് പ്രചാരണം. പോസ്റ്റും ലിങ്കും ചുവടെ.
വസ്തുത പരിശോധന:
മഹാകുംഭ മേളയ്ക്കെത്തിയ ശങ്കരാചാര്യ നിശ്ചലാനന്ദ സരസ്വതി പ്രയാഗ് രാജ് റെയിൽവെ സ്റ്റേഷനിൽ ട്രെയിൻ കാത്തുനിൽക്കുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന ചിത്രം തെറ്റിധരിപ്പിക്കുന്നതാണെെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പ്രചരിക്കുന്ന പഴയ ചിത്രമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.
പ്രചരിക്കുന്ന ചിത്രത്തിന്റെ വസ്തുത അറിയാൻ ചിത്രം റിവേഴ്സ് ഇമേജിലൂടെ പരിശോധിച്ചു. സമാന ചിത്രം നേരത്തെയും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ടെന്ന്. 2021 സെപ്റ്റംബർ 29 ന് ഗോപാൽ ശർമ എന്ന ഫെയ്സ്ബുക്ക് പേജിൽ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. നിശ്ചലാനന്ദ സരസ്വതിയുടെ ഗണിതത്തിലെ പ്രാഗത്ഭ്യമാണ് അടിക്കുറിപ്പ്. ഈ പ്രായത്തിലും പുസ്തകമുൾപ്പടെ എഴുതുന്ന ശങ്കരാചാര്യരെ ബഹുമാനിക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്നും അടിക്കുറിപ്പിലുണ്ട്. പ്രചരിക്കുന്ന ചിത്രം ഈ വർഷത്തെ മഹാകുംഭ മേളയിൽ നിന്നുള്ളതല്ലെന്ന് വ്യക്തമായി.
ശങ്കരാചാര്യ നിശ്ചലാനന്ദയെ കുറിച്ച് കൂടുതലറിയാൻ കീവേഡ് പരിശോധന നടത്തി. വേദങ്ങളിലെ അദ്ദേഹത്തിന്റെ പ്രാവീണ്യവും കൂടുതൽ വിവരങ്ങളും ഗോവർധൻ പീഠത്തിന്റെ വെബ്സൈറ്റിലുണ്ട്. നിശ്ചലാനന്ദയുടെ ഗണിതത്തിലെ പ്രാവീണ്യത്തെ പറ്റിയോ ഐഎസ്ആർഒ നാസ ഉൾപ്പടെയുള്ളവയുമായുള്ള ബന്ധത്തെ പറ്റിയോ സൂചനയില്ല. കൂടുതൽ പരിശോധനയിൽ ഇന്ത്യയുടെ ചന്ദ്രയാൻ 2 വിക്ഷേപണവുമായി ബന്ധപ്പെട്ട് ഐഎസ്ആർഒ ശങ്കരാചാര്യ നിശ്ചലാനന്ദിൽ നിന്ന് അഭിപ്രായം തേടിയെന്ന് തെറ്റായ വാർത്ത പ്രചരിച്ചതായി കണ്ടെത്തി. ദേശീയ മാധ്യമങ്ങളുൾപ്പടെ നൽകിയ വാർത്തയെക്കുറിച്ച് ദ ക്വിന്റ് നടത്തിയ അന്വേഷണത്തിൽ പ്രചരിക്കുന്ന വ്യാജ വാർത്തയാണെന്നും നിശ്ചലാനന്ദയിൽ നിന്ന് അഭിപ്രായങ്ങൾ തേടിയിട്ടില്ലെന്ന് ഐഎസ്ആർഒ വ്യക്തമാക്കുകയും ചെയ്തു.
ശങ്കരാചാര്യ നിശ്ചലാനന്ദ മഹാകുംഭ മേളയ്ക്കായി പ്രയാഗ് രാജിലെത്തിയോ എന്നും അന്വേഷിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർക്കൊപ്പം ശങ്കരാചാര്യ നിശ്ചലാനന്ദ് സരസ്വതിയും പ്രയാഗ് രാജിലെത്തിയത് വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജനുവരി 27നാണ് നിശ്ചലാനന്ദ സരസ്വതി പ്രയാഗ് രാജിലെത്തിയത്
മഹാകുംഭ മേളയ്ക്കെത്തിയ പുരി ശങ്കരാചാര്യ നിശ്ചലാനന്ദ സരസ്വതി പ്രയാഗ് രാജിലെ റെയിൽവെ സ്റ്റേഷനിൽ ട്രെയിൻ കാത്തുനിൽക്കുന്നുവെന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന ചിത്രം തെറ്റിധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ചിത്രം പഴയതാണെന്നും ഈ വർഷത്തെ കുംഭമേളയിൽ നിന്നുള്ളതല്ലെന്നും വ്യക്തമായി. എന്നാൽ മഹാകുംഭ മേളയിൽ നിശ്ചലാനന്ദ പങ്കെടുത്തതായും ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പടെയുള്ളവരെ കണ്ടതായും

